സീറോ മലബാര്‍ ഉയിർപ്പുകാലം ആറാം ബുധൻ മെയ് 25 മർക്കോ. 5: 21 -24 പ്രത്യാശ

യേശുവിന്റെ അസാധാരണമായ ഒരു അത്ഭുതത്തെക്കുറിച്ചാണ് ഇന്നത്തെ ധ്യാനം. മരിച്ചുപോയ ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ജീവിതത്തിലെ ഒരു സാഹചര്യവും ദൈവത്തിന്റെ ഇടപെടലിന് അതീതമല്ല എന്ന വലിയ സന്ദേശം ഈ വചനഭാഗം നമുക്ക് നൽകുന്നു.

ഈ ഒരു പ്രത്യാശയാണ് നമുക്കും ജീവിതത്തിൽ ആവശ്യം. എത്ര വലിയ പ്രശ്നത്തിൽ കൂടിയാണ് നമ്മൾ കടന്നുപോകുന്നതെങ്കിലും ദൈവത്തിന് നമ്മെ രക്ഷിക്കാൻ സാധിക്കും. എത്ര ഭയാനകമായ അവസ്ഥയാണ് നമ്മുടേതെങ്കിലും ദൈവത്തിന് നമ്മെ സമാധാനത്തിലേക്കു നയിക്കാൻ സാധിക്കും. എത്ര സങ്കടകരമായ സാഹചര്യമാണ് നമ്മുടേതെങ്കിലും അതിൽ നിന്നും നമ്മെ സന്തോഷത്തിലേക്ക് നയിക്കാൻ ദൈവത്തിനു സാധിക്കും. മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിലാണ് നമ്മുടെ വിശ്വാസവും പ്രത്യാശയും നമ്മൾ വയ്‌ക്കേണ്ടത്. അതുപോലെ തന്നെ ഇതുവരെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ പ്രവർത്തനം നമ്മൾ കാണുകയും ചെയ്യണം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.