സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം വ്യാഴം ജൂലൈ 30 മത്തായി 21: 28-32 ഭിന്നസ്വഭാവക്കാരായ പുത്രന്മാർ

പറയുന്ന വാക്കല്ല, ചെയ്യുന്ന പ്രവൃത്തിയാണ് പ്രധാനം. ദൈവഹിതം ഉള്‍ക്കൊള്ളുന്ന ദൈവവചനത്തിന്റെ അറിവും പ്രഘോഷണവും മാത്രമല്ല സ്വര്‍ഗരാജ്യ പ്രവേശനത്തിന്റെ മാനദണ്ഡം. മറിച്ച്, ദൈവഹിതം പ്രവൃത്തിയിലാക്കുക എന്നതു കൂടിയാണ് സ്വര്‍ഗരാജ്യ പ്രവേശനത്തിനുള്ള മാര്‍ഗം. അറിയുന്നതും വിശ്വസിക്കുന്നതും പ്രവൃത്തിയായി ഫലപ്രാപ്തിയിലെത്തുമ്പോഴാണ് ദൈവരാജ്യം സമാഗതമാകുന്നത്.

നമ്മുടെ ജീവിതങ്ങളെ പരിശോധിക്കേണ്ടതുണ്ട്. ദൈവഹിതം നിറവേറ്റുന്ന പ്രവർത്തികളാണോ നമ്മൾ അനുദിനം ചെയ്യുന്നത്? ദൈവതിരുമുമ്പില്‍ പ്രതിജ്ഞകളെടുക്കുകയും അവ പാലിക്കാതിരിക്കുകയും ചെയ്യുന്നവരാണോ നമ്മൾ എന്ന് എല്ലാ ജീവിതാന്തസുകളിലുമുള്ളവർ ധ്യാനിക്കേണ്ടതാണ്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും വിശ്വസ്തത പുലര്‍ത്തി നമുക്ക് ജീവിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.