സീറോ മലബാർ ഉയിര്‍പ്പ് ഏഴാം ഞായർ മെയ് 29 ലൂക്കാ 24: 44-53 ഈശോയുടെ സാക്ഷികള്‍

“നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ്” എന്നാണ് യേശു ശിഷ്യന്മാരോട് പറയുന്നത്. നമ്മൾ യഥാർത്ഥത്തിൽ യേശുവിന്റെ സാക്ഷികളായി മാറുന്നുണ്ടോ? എന്നെ കാണുമ്പോൾ ആളുകൾ എന്നിലൂടെ യേശുവിനെ കാണുമോ? എന്നെ കാണുമ്പോൾ ആളുകൾക്ക് യേശുവിനെ അറിയാൻ ആഗ്രഹമുണ്ടാകുമോ? എന്നെ കാണുമ്പോൾ മറ്റുള്ളവർക്ക് നമ്മുടെ സമൂഹത്തിൽ ചേരാനും നമ്മുടെ ജീവിതത്തിന് മാറ്റം വരുത്താനും അവരുടെ ജീവിതത്തിന്റെ അടിസ്ഥാനമായി സുവിശേഷത്തെ സ്വീകരിക്കാനും സാധിക്കുമോ?

നമ്മൾ ഒരു സഹോദരനോടോ, സഹോദരിയോടോ ഇടപെടുമ്പോഴെല്ലാം ആ വ്യക്തിക്കു മുന്നിൽ നമ്മൾ യേശുവിനെ അവതരിപ്പിക്കുകയാണ്. ഈ ലോകത്തിൽ നമ്മൾ യേശുവിന്റെ പ്രതിരൂപമായിരിക്കണം. നാം യേശുവിന്റെ ദൃശ്യസാന്നിധ്യമാകണം. ഇത് ശരിക്കും ഒരു വലിയ വെല്ലുവിളിയും ഭയപ്പെടുത്തുന്ന ഉത്തരവാദിത്വവുമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.