സീറോമലബാർ ഉയിർപ്പുകാലം നാലാം ശനി മെയ് 14 മത്തായി 18: 10-14 ആരും നശിക്കുവാന്‍ പിതാവ് ഇഷ്ടപ്പെടുന്നില്ല

ചെറിയവരിൽ ഒരുവനേയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക (10),  ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോവുക എന്നത് പിതാവിന്റെ ഹിതമല്ല (14) എന്നീ വാക്യങ്ങളും ഇവയ്ക്കിടയിലെ ഉപമയും, ചെറിയവർക്ക് ഈശോ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നവയാണ്.

തൊണ്ണൂറ്റിയൊൻപതിനേക്കാളും കരുതലും പ്രാധാന്യവും ഒന്നിനു നൽകുന്നു എന്നത് സാധാരണ മനുഷ്യബുദ്ധിക്ക് മനസിലാക്കാൻ പറ്റിയ കാര്യമല്ല. ഒറ്റപ്പെട്ടു പോയവരെ തള്ളിക്കളയാനാണ് നമുക്കെന്നും താൽപര്യം. പക്ഷേ, അവരെ ചേർത്തു നിർത്തുക എന്നതാണ് ക്രിസ്തുമാർഗ്ഗം. കുടുംബത്തിലും സമൂഹത്തിലുമൊക്കെ ഒറ്റപ്പെടുത്തിയതോ, ഒറ്റപ്പെട്ടതോ ആയ ആളുകൾ കാണാനിടയുണ്ട്. അവരെ ഒരുമയിലേക്ക് കൊണ്ടുവരുന്നതിലാണ് ക്രിസ്തുശിഷ്യർ എന്ന നിലയിൽ നമ്മുടെ വിജയം. നമ്മുടെ കാഴ്ചപ്പാടിലെ ചെറിയവർ ദൈവത്തിന്റെ മുമ്പിൽ വലിയവരാണ് എന്ന ചിന്ത നമ്മെ പുതിയ ജീവിതബോധ്യങ്ങളിലേക്കു നയിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.