സീറോ മലബാര്‍ മംഗളവാര്‍ത്താക്കാലം രണ്ടാം തിങ്കള്‍ ഡിസംബര്‍ 05 യോഹ. 14: 11-14 ഭാഗ്യം

“അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും” (14) എന്ന യേശുവിന്റെ വചനം നമ്മള്‍ ധ്യാനിക്കേണ്ടതാണ്. ഒരാളെ ഭാഗ്യവാന്‍/ ഭാഗ്യവതി എന്ന് നമ്മള്‍ വിളിക്കുമ്പോള്‍, നമ്മള്‍ക്ക് വിളിക്കപ്പെടുന്ന വ്യക്തിയെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്. സമ്പത്തുള്ള, സൗഭാഗ്യങ്ങളുള്ള, ഐശ്വര്യമുള്ള വ്യക്തികളാണ് സാധാരണയായി ഭാഗ്യവാന്മാര്‍ എന്ന് വിളിക്കപ്പെടുക. പക്ഷേ, യേശു ഇവിടെ ഭാഗ്യവാന്‍ എന്ന് വിളിക്കുന്നതിന് വയ്ക്കുന്ന മാനദണ്ഡം വ്യത്യസ്തമാണ്. പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്ന, പ്രവര്‍ത്തിക്കുന്ന വ്യക്തികളെയാണ് യേശു ‘ഭാഗ്യമുള്ളവര്‍’ എന്ന് വിളിക്കുന്നത്.

ഭൂമിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പ്രതിഫലം ഇച്ഛിക്കുകയോ, സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ നീ ഭാഗ്യവാനായിരിക്കും. പക്ഷേ, ദൈവതിരുമുമ്പില്‍ ഭാഗ്യവാന്‍/ ഭാഗ്യവതി എന്ന് വിളിക്കപ്പെടണമെന്നുണ്ടെങ്കില്‍ നീ ഭൂമിയില്‍ പ്രതിഫലം ഇച്ഛിക്കാതെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.