
“സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്ക് യോഗ്യനല്ല” എന്ന ഈശോയുടെ വാക്യം നമ്മുടെ ജീവിതത്തിന്റെ മാര്‍ഗദീപമാകേണ്ടതാണ്. സഹനങ്ങളിലൂടെ, പീഡാനുഭവത്തിലൂടെ, കുരിശുമരണത്തിലൂടെ ലോകത്തിനു മുഴുവന്‍ രക്ഷ നേടിത്തന്ന ഈശോയാണ് ഇത് നമ്മോട് പറയുന്നതെന്ന് നമ്മള്‍ ഓര്‍മിക്കണം.
കുരിശുകളെയും സഹനങ്ങളെയും ജീവിതത്തില്‍ നിന്നും ഒഴിവാക്കാനാണ് നമ്മിൽ പലരുടെയും ആഗ്രഹവും ശ്രമവും. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ സഹനങ്ങളെയും കുരിശുകളെയും ദൈവത്തിന്റെ ശാപമായി അവതരിപ്പിക്കുന്നവരുമുണ്ട്. പക്ഷേ, അങ്ങനെ നമ്മള്‍ കാണരുത്. വി. അല്‍ഫോന്‍സാമ്മ, വി. കൊച്ചുത്രേസ്യ തുടങ്ങിയ വിശുദ്ധരുടെ സഹനങ്ങളെ നമ്മള്‍ ഓര്‍മിക്കണം. സ്വന്തം ജീവിതത്തിലെ കുരിശെടുത്ത് ഈശോയെ അനുഗമിച്ചവരാണ് അവര്‍. കുരിശില്ലാതെ കിരീടമില്ല. കുരിശുകൾ നിറഞ്ഞ ജീവിതവീഥിയിലൂടെ സഞ്ചരിച്ച്, വിജയകിരീടം നേടിയവരാണ് വിശുദ്ധർ. അവരാണ് നമുക്ക് മാതൃക. കുരിശുമെടുത്ത് ഈശോയെ അനുഗമിക്കാത്തവൻ ഈശോയ്ക്ക് യോജിച്ചവനല്ല എന്ന വാക്യം നമ്മള്‍ മറക്കരുത്. സഹനങ്ങളെ ഭാവാത്മകമായി സ്വീകരിച്ച്, നമുക്ക് ജീവിതത്തെ കൂടുതൽ മനോഹരമാക്കി മാറ്റം.
ഫാ. ജി. കടൂപ്പാറയിൽ MCBS




