സീറോ മലബാർ പള്ളിക്കൂദാശാക്കാലം രണ്ടാം ശനി നവംബർ 12 മത്തായി 19: 13-22 സങ്കടം

“ഗുരുവചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചു പോയി” (22). യേശു വചനം പറയുന്നത്, കേള്‍ക്കുന്നവന്റെ ജീവിതത്തില്‍ മാറ്റം വരുത്താനും കേള്‍ക്കുന്നവന്റെ ജീവിതം പുനര്‍നിര്‍മ്മിക്കാനുമാണ്. പക്ഷേ, ഇവിടെ യേശുവിന്റെ ഉപദേശം സ്വീകരിക്കാന്‍ വന്നവന്‍, ഉപദേശം ശ്രവിച്ചതിനു ശേഷം തനിക്കത് പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല എന്ന ഉറപ്പോടെ, സങ്കടത്തോടെ തിരിച്ചു പോവുകയാണ്.

നമ്മളും ജീവിതത്തില്‍ മിക്കവാറും ഇങ്ങനെയല്ലേ? വചനം കേള്‍ക്കുന്നു. പക്ഷേ, അത് പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ എന്തുമാത്രം ശ്രമിക്കുന്നു. വിശുദ്ധ കുര്‍ബാനയര്‍പ്പണങ്ങളിലും പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും നമ്മള്‍ വചനം കേള്‍ക്കുന്നെങ്കിലും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ല. ഇപ്പോഴുള്ള വഴികള്‍ വിട്ടുപേക്ഷിക്കാന്‍ നമുക്ക് സങ്കടമാണ്. യേശുവിന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍, അതിനനുസരിച്ചല്ലാ ജീവിക്കുന്നതെങ്കില്‍ ഒടുവില്‍ സങ്കടപ്പെടേണ്ടി വരുമെന്നും ഓര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.