സീറോ മലബാർ പള്ളിക്കൂദാശാക്കാലം രണ്ടാം വെള്ളി നവംബർ 11 യോഹ. 3: 31-36 ദൈവം അയച്ചവര്‍

“ദൈവം അയച്ചവൻ ദൈവത്തിന്റെ വാക്കുകൾ സംസാരിക്കുന്നു” (34) എന്ന വചനം നമ്മുടെ ഹൃദയങ്ങളിലേക്ക് പ്രവേശിക്കട്ടെ. ദൈവം അയച്ച ആളാണ് സ്നാപകയോഹന്നാൻ. സ്നാപകൻ സംസാരിച്ചത് ദൈവത്തിന്റെ വാക്കുകൾ മാത്രമായിരുന്നു; ഈശോയും അങ്ങനെ തന്നെ. ആളുകൾ ശ്രവിച്ചില്ല, അംഗീകരിച്ചില്ല. മറ്റുള്ളവര്‍ എതിർത്തു എന്നതുകൊണ്ട് അവർ ദൈവത്തിന്റെ വാക്കുകൾ അറിയിക്കുന്നതിൽ നിന്ന് പിന്മാറിയില്ല.

നാമും യഥാർത്ഥത്തിൽ ഈ ഭൂമിയിൽ ദൈവത്താൽ അയക്കപ്പെട്ടവരാണ്. നമ്മിൽ നിന്നു പുറപ്പെടുന്നത് ദൈവത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളുമായിരിക്കണം. അങ്ങനെയാണോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ധ്യാനിക്കുക ഉചിതമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.