
വിരുന്നിനു വിളിക്കപ്പെട്ടവര്, വിരുന്നിനു വരാതിരിക്കാൻ നിരത്തുന്ന കാരണങ്ങൾ പലതാണ്. വയൽ വാങ്ങി, കാളകളെ വാങ്ങി, വിവാഹം കഴിച്ചു… അങ്ങനെ പോകുന്നു കാരണങ്ങൾ. സമ്പത്തും അധികാരവും ബന്ധങ്ങളും അവരെ വിരുന്നിൽ പങ്കെടുക്കുന്നതിൽ നിന്നു തടയുന്ന കാരണങ്ങളായി മാറുന്നു. ഏറ്റവും പ്രധാനപ്പെട്ടത് വിരുന്നിൽ പങ്കെടുക്കുകയാണ് – വിരുന്ന് ദൈവരാജ്യത്തിന്റെ പ്രതീകമാണ്.
ദൈവം വിശുദ്ധമായ വിരുന്നിനു ക്ഷണിക്കുമ്പോള് നമ്മളും എത്രയോ കാരണങ്ങള് നിരത്തുന്നുണ്ട്? സമ്പത്തും അധികാരവും ബന്ധങ്ങളുമാണ് നമ്മെയും പലപ്പോഴും ദൈവത്തിൽ നിന്ന് അകറ്റുന്നതെന്ന് ഓർമ്മിക്കുക. അവയെ ദൈവത്തോട് അടുക്കാനുള്ള മാർഗങ്ങളാക്കി മാറ്റാൻ നമുക്കു സാധിച്ചാൽ നമ്മൾ വിജയിച്ചു. അങ്ങനെ ദൈവരാജ്യത്തിന്റെ വിരുന്നുണ്ണാന് നമുക്ക് സാധിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില് MCBS




