സീറോ മലബാർ കൈത്താക്കാലം നാലാം ബുധന്‍ ആഗസ്റ്റ് 09 മത്തായി 9:35-10:1 ജനത്തോട് അലിവു തോന്നിയ ഈശോ

ഈശോയ്ക്ക് ജനത്തോട് കരുണ തോന്നിയെന്നാണ് വചനം (9:36) പറയുന്നത്. യഥാര്‍ഥത്തില്‍ അവന്റെ എല്ലാ ചെയ്തികളുടെയും പിന്നില്‍ ഈ കരുണയാണുള്ളത്. എല്ലാ ബലിയേക്കാളും പ്രധാനപ്പെട്ടത് കരുണയാണെന്നും അവന്‍ പഠിപ്പിക്കുന്നുണ്ട് (9:13).

നമ്മോടും ഈശോ ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്. വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവരോട് കരുണ കാണിക്കുക. ഫ്രാന്‍സിസ് പാപ്പാ എപ്പോഴും പറയുന്നതും ഇതാണ് – കരുണ കാണിക്കുക. അവനവനോടുതന്നെ കരുണ കാണിക്കാന്‍ പറ്റുന്നുണ്ടോ; സഹജരോട് കരുണ കാണിക്കാന്‍ പറ്റുന്നുണ്ടോ; സാഹചര്യങ്ങളോട് കരുണ കാണിക്കാന്‍ പറ്റുന്നുണ്ടോ? സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇതെല്ലാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.