സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ചൊവ്വ ഒക്ടോബർ 11 ലൂക്കാ 15: 11-32  ഇടറിയവരെ സ്വീകരിക്കുക 

ധൂര്‍ത്തപുത്രന്‍ എല്ലാം നഷ്ടപ്പെടുത്തി തിരിച്ചുവരുമ്പോള്‍, സ്വീകരിക്കാന്‍ സ്‌നേഹനിധിയായ ആ പിതാവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ആ മകന്റെ അവസ്ഥ എന്ന് നമ്മള്‍ ചിന്തിക്കണം. പിതാവ് ഒരിക്കലും സ്‌നേഹം നല്‍കുന്നത് അവസാനിപ്പിക്കാത്ത ആളായിരിക്കണം. നമ്മള്‍ അനുദിന ജീവിതത്തില്‍ പിന്തുടരേണ്ട പാഠമാണിത്.

നമ്മള്‍ തുടര്‍ച്ചയായി നന്മ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവര്‍ തുടര്‍ച്ചയായി തിന്മ ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് സങ്കല്‍പ്പിക്കുക. അവന്‍/ അവള്‍ തുടര്‍ച്ചയായി തിന്മ ചെയ്തുകൊണ്ടിരിക്കുന്നതു കൊണ്ട് ഞാന്‍ ചെയ്യുന്ന നന്മ അവസാനിപ്പിക്കേണ്ട കാര്യമില്ല. അവന്‍/ അവള്‍ അങ്ങനെ ചെയ്യുന്നതിനാല്‍ ഞാനും അങ്ങനെ ചെയ്യുന്നു എന്ന് പറയരുത്. പലപ്പോഴും നമ്മള്‍ അങ്ങനെ ആയിപ്പോവുകയാണ്. മറ്റുള്ളവര്‍ ഇടറുന്നതു കാണുമ്പോള്‍, അതുപോലെ ഇടറാനാകരുത് നമ്മുടെ ശ്രമം; കൂടുതല്‍ ഉറയ്ക്കാന്‍ ആയിരിക്കണം. അപ്പോഴേ, നമ്മിലെ നന്മയും പുണ്യവും കണ്ട് ഇടറിയവര്‍ തിരികെയെത്തൂ. ധൂര്‍ത്തപുത്രന്‍ തിരികെയെത്തുമ്പോള്‍ പഴയതിലും സ്‌നേഹത്തോടെ സ്വീകരിക്കാന്‍ പിതാവ് ഉണ്ടായിരുന്നതുപോലെ ഇടറിയവരെ സ്വീകരിക്കാന്‍ പൂര്‍വ്വാധികം നന്മയോടും വിശുദ്ധിയോടും കരുതലോടും കൂടെ നമ്മള്‍ കാത്തിരിക്കണം. നന്മയുടെ കൊടിമരമായി എപ്പോഴും ഉറച്ചുനില്‍ക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.