സീറോ മലബാര്‍ കൈത്താക്കാലം ഒന്നാം വ്യാഴം ജൂലൈ 16 യോഹ. 21: 20-25 ഈശോ സ്നേഹിച്ച ശിഷ്യൻ  

“ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക.” ഈശോ സ്നേഹിച്ചിരുന്ന ശിഷ്യനെക്കുറിച്ചുള്ള, പത്രോസിനോടുള്ള യേശുവിന്റെ ഈ മറുപടി നമ്മള്‍ എല്ലാവരോടും പറയുന്നതായി നമ്മള്‍ കരുതേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ക്രിസ്തുവിനെ അനുഗമിക്കുക എന്നതാണ്. മറ്റെല്ലാ കാര്യങ്ങളും അതിനു ശേഷം വരുന്നതാണ്.

പത്രോസിന്റെ ചോദ്യം, ഒപ്പമുള്ള ശിഷ്യനെക്കുറിച്ചാണ്. സഹശിഷ്യനെക്കുറിച്ചുള്ള പത്രോസിന്റെ ആകുലതയ്ക്കുള്ള യേശുവിന്റെ മറുപടി – നീ എന്നെ അനുഗമിക്കുക എന്നതാണ്. നമ്മുടെയും ജീവിതത്തിലെ ആകുലത മറ്റു വ്യക്തികളെക്കുറിച്ചാണ്. അപരനെക്കുറിച്ചുള്ള ദൈവഹിതത്തെ ഓര്‍ത്ത് നമ്മള്‍ എന്തിനാണ് അധികം ആകുലപ്പെടുന്നത്. അത് വിശ്വസ്തതയോടെ നീ ചെയ്യുക. ‘ഈശോ സ്നേഹിച്ചിരുന്ന ശിഷ്യൻ’ എന്ന് നമ്മളും വിളിക്കപ്പെടുകയാണെങ്കില്‍ എത്ര നല്ലതാണ്. അങ്ങനെ വിളിക്കപ്പെടാനായി ജീവിതത്തെ ക്രമീകരിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS  

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.