സീറോ മലബാർ കൈത്താക്കാലം ഒന്നാം ബുധൻ ജൂലൈ 15 ലൂക്കാ 12: 41-48 വിശ്വസ്തനായ കാര്യസ്ഥൻ  

“ഏറെ നല്‍കപ്പെട്ടവനില്‍ നിന്ന് ഏറെ ആവശ്യപ്പെടും; ഏറെ ഏൽപിക്കപ്പെട്ടവരോട് വളരെയേറെ ചോദിക്കും” എന്നാണ് വചനം പറയുന്നത്. നമ്മില്‍ ഓരോരുത്തരിലും ദൈവം നിക്ഷേപിച്ചിരിക്കുന്ന വന്‍കഴിവുകളെക്കുറിച്ച് ഓര്‍മ്മിക്കേണ്ട ദിനമാണിന്ന്. ജീവിതത്തിലെ ഈ നിമിഷം വരെ എത്രമാത്രം അനുഗ്രഹമാണ് ദൈവം നാം ഓരോരുത്തരിലും നിക്ഷേപിച്ചിരിക്കുന്നത്. ജീവിതം, ഭവനം, മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍, സഹോദരങ്ങള്‍, സ്‌നേഹിതര്‍, ജോലി, സമ്പത്ത്, ആരോഗ്യം, വിശ്വാസം, പ്രത്യാശ… അങ്ങനെ നീളുന്നു ജീവിതത്തിലുള്ള അനുഗ്രഹങ്ങളുടെ നിര. വ്യക്തിപരമായ ഒരു ധ്യാനത്തിലൂടെ ഇത് നമ്മില്‍ കൂടുതലായി ബോധ്യപ്പെടും.

ലഭിച്ചിരിക്കുന്ന കൃപയ്ക്കനുസരിച്ചുള്ള ഒരു ജീവിതമാണോ നമ്മള്‍ നയിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ എനിക്ക് ലഭിച്ചിരിക്കുന്ന വ്യത്യസ്തമായ റോളുകള്‍ എത്രമാത്രം ഭംഗിയായി ഞാന്‍ നിറവേറ്റുന്നുണ്ട്. നിനക്ക് കൂടുതല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവിടുന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. “യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍” എന്ന വചനവും നമ്മുടെ മനസ്സിലുണ്ടായിരിക്കണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.