സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം വ്യാഴം സെപ്റ്റംബര്‍ 29 ലൂക്കാ 17: 20-25 ദൈവരാജ്യം

ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ട് (21). നമ്മൾ അത് കാണുകയും സൃഷ്ടിക്കാൻ ശ്രമിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ടോ എന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. അനുദിന ജീവിതത്തിലെ സാധാരണ കൃത്യങ്ങള്‍ ദൈവസ്നേഹത്താൽ പൂരിതരായി നിര്‍വ്വഹിക്കുമ്പോള്‍ ദൈവരാജ്യം നമ്മുടെ ഇടയില്‍ സ്ഥാപിക്കാന്‍ നമുക്ക് സാധിക്കും; അനുഭവിക്കാന്‍ സാധിക്കും.

ദൈവസ്നേഹത്താൽ പ്രേരിതരായി നന്മ നിറഞ്ഞ ഇടങ്ങൾ നമ്മൾ എത്രമാത്രം സൃഷ്ടിക്കുന്നുണ്ടെന്നത് ധ്യാനവിഷയമാക്കണം. നമ്മുടെ ജീവിതസാഹചര്യങ്ങളിലും അനുബന്ധപ്രശ്നങ്ങളിലും ദൈവരാജ്യം സ്ഥാപിക്കാൻ നമുക്ക് അവസരമുണ്ട്. അതിന് നമ്മൾ എത്രമാത്രം ശ്രമിക്കുന്നു? ദൈവത്തിൽ ആശ്രയിച്ചു ശ്രമിച്ചാൽ നമുക്കത് സാധിക്കും. ഓരോ കുടുംബവും ഓരോ ഇടവകയും ഓരോ തൊഴില്‍സ്ഥലവും ദൈവരാജ്യത്തിന്റെ ഭാഗമായി മാറേണ്ടതുണ്ട്. ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ട് (21) എന്ന വചനം നമ്മള്‍ വിസ്മരിക്കരുത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.