സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായർ സെപ്റ്റംബര്‍ 25 മത്തായി 24: 29-36 അത്തിമരം

പീഡനങ്ങളുടെയും സഹനങ്ങളുടെയും ആയ കാലങ്ങളെക്കുറിച്ച് യേശു പറയുകയാണ്. അത്തിമരത്തില്‍ നിന്ന് പഠിക്കാനാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത്. അതിന്റെ കൊമ്പുകള്‍ ഇളതാകുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലത്തിന്റെ ആഗമനമാണെന്ന് നമ്മള്‍ മനസിലാക്കണം.

ഇതുപോലെ ജീവിതസാഹചര്യങ്ങളില്‍ നിന്നും നമ്മൾ പഠിക്കേണ്ടതായ ഏറെ കാര്യങ്ങളുണ്ട്. “സാധാരണക്കാര്‍ സ്വന്തം അനുഭവത്തില്‍ നിന്നും, ബുദ്ധിമാന്മാര്‍ മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും പഠിക്കുന്നു. എന്നാല്‍ വിഡ്ഢികളാവട്ടെ യാതൊന്നില്‍ നിന്നും പഠിക്കുന്നില്ല” എന്നാണ് പറയപ്പെടുന്നത്. യേശു ആദ്യമേ തന്നെ നമ്മോട് പറയുന്ന കാര്യമാണ്, അത്തിമരത്തില്‍ നിന്ന് പഠിക്കാന്‍. നമ്മെ സംബന്ധിച്ച് ആരാണ് അത്തിമരം? എന്താണ് അത്തിമരം? നമ്മെ പലതും പഠിപ്പിക്കാനായി ദൈവം ഒരുക്കിയിരിക്കുന്ന അത്തിമരങ്ങളില്‍ നിന്ന് പഠിക്കാന്‍ നമ്മള്‍ തയ്യാറാകുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.