സീറോ മലബാർ കൈത്താക്കാലം മൂന്നാം ശനി ആഗസ്റ്റ് 13 മത്തായി 17: 24-27 ഇടർച്ച

“എങ്കിലും അവർക്ക് ഇടർച്ചയുണ്ടാകാതിരിക്കാൻ നീ കടലിൽ പോയി ചൂണ്ടയിടുക. ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ തുറക്കുമ്പോൾ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവർക്കു കൊടുക്കുക” (27). ദേവാലയനികുതി കൊടുക്കുന്നതിനെക്കുറിച്ചുള്ള ഈശോയുടെ പ്രതികരണമാണിത്. അവർക്ക് ഇടർച്ചയുണ്ടാകാതിരിക്കാൻ ഈശോ നികുതി നൽകുകയാണ്.

അപരർക്ക് സ്വന്തം ജീവിതം കൊണ്ട് ഇടർച്ച നൽകാതിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ദുഷ്പ്രേരണ നൽകുന്നവൻ ആരായാലും അവന് കൂടുതൽ നല്ലത് കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തപ്പെടുന്നതായിരിക്കണം” (18,6) എന്നും ഈശോ  പറയുന്നുണ്ട്. ഇതുവരെയുള്ള നമ്മുടെ ജീവിതത്തിൽ വാക്കാലോ, ചെയ്തിയാലോ നമ്മൾ ആർക്കെങ്കിലും ഇടർച്ച വരുത്തിയിട്ടുണ്ടോ എന്ന് ധ്യാനിക്കുക ആവശ്യമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.