സീറോ മലങ്കര ഫെബ്രുവരി 29 ലൂക്കാ 9: 43-45 ശിഷ്യത്വം

ഓരോ തവണയും ക്രിസ്തു, തനിക്ക് കടന്നുപോകാനുള്ള വേദനയുടെ കാലത്തെക്കുറിച്ചു പ്രവചിക്കുമ്പോഴും ശിഷ്യരുടെ മനസ്സ് അവന്റെ ദര്‍ശനത്തോളം ഉയരുന്നില്ല. അവര്‍ തര്‍ക്കിക്കുന്നത്, തങ്ങളില്‍ വലിയവന്‍ ആര് എന്നതിനെക്കുറിച്ചാണ്.

തോല്‍ക്കാന്‍വേണ്ടിയുള്ള പ്രയത്‌നത്തെക്കുറിച്ച് ഗുരു വാചാനാകുമ്പോള്‍ ശിഷ്യര്‍ ഭാരപ്പെടുന്നത് എങ്ങനെ ജയിക്കാനാകും എന്ന വ്യാകുലതകളിലാണ്. ഗുരുവിന്റെ മനസ്സ് കാണാതെപോകുന്നതാണ് ശിഷ്യത്വത്തിന്റെ ഏറ്റവും വലിയ ദുരന്തം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.