സീറോ മലങ്കര ഏപ്രിൽ 11 ലൂക്കാ 13: 18-21 പുളിമാവ്

ദൈവരാജ്യം മാവില്‍ കുഴച്ചുവച്ച ഒരു അല്പം പുളിമാവു പോലെയാണ്. ഒരു അല്പമേ ഉള്ളുവെങ്കിലും കുറേ കഴിഞ്ഞാല്‍ മാവിനെ മുഴുവന്‍ അത് രൂപാന്തരപ്പെടുത്തുമെന്ന് കുഴച്ചുവയ്ക്കുന്ന സ്ത്രീക്കറിയാം. ഇന്നത്തെ നിസ്സാരതയിലല്ല അവള്‍ കണ്ണുനട്ടിരിക്കുന്നത്, മറിച്ച് നാളത്തെ സുഭിക്ഷതയിലാണ്. നാളത്തെ സുഭിക്ഷതയുടെ പ്രത്യാശയിലാണ് അവളുടെ ഇന്നത്തെ പ്രവൃത്തികളെ നയിക്കുന്നത്.

നിന്റെ ജീവിതവും ദൈവരാജ്യാനുസൃതമാക്കാന്‍ ഇതാണ് മാര്‍ഗ്ഗം – ഇന്നിന്റെ നിസ്സാരതകളില്‍ നിന്ന് നാളെയുടെ സുഭിക്ഷതകളിലേക്ക് നിന്റെ ദര്‍ശനം നീ റീഫോക്കസ് ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.