സീറോ മലങ്കര സെപ്റ്റംബർ 23 ലൂക്കാ 9: 1-6 ദൈവത്തില്‍ ആശ്രയിക്കുക

ഫാ. ഗീവർഗ്ഗീസ് കൈതവന

പന്ത്രണ്ട് അപ്പസ്‌തോലന്മാരെ ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി ശക്തിയും അധികാരവും നല്‍കി അയയ്ക്കുന്നതും ഈ ശുശ്രൂഷയില്‍ പരിപൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്നതുമാണ് ഇന്നത്തെ വേദഭാഗം.

ഏതെങ്കിലും പ്രത്യേക അപ്പസ്‌തോലനല്ല, അപ്പസ്‌തോല സംഘത്തിനാണ് ദൗത്യനിര്‍വ്വഹണത്തിനുള്ള ശക്തിയും അധികാരവും യേശു നല്‍കിയത്. ശക്തി, അത്ഭുതം പ്രവര്‍ത്തിക്കാനും അധികാരം ദൈവരാജ്യം പ്രഘോഷിക്കാനുമാണ്. എന്നാല്‍, അവ രണ്ടും ദൈവം നല്‍കിയതാണ്. അതിനാല്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കായി ഈ ദാനങ്ങളെ ഉപയോഗിക്കാതെ ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാന്‍ ശിഷ്യര്‍ തയ്യാറാകണം. മാത്രമല്ല, ഭൗതികമായ കരുതലിനേക്കാളും സ്വരുക്കൂട്ടലുകളേക്കാളും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ഈ ശുശ്രൂഷക്ക് ശിഷ്യര്‍ തയ്യറാകണമെന്നും യേശു ഓര്‍മ്മിപ്പിക്കുന്നു. ദൈവരാജ്യപ്രഘോഷണ ശുശ്രൂഷയില്‍ യേശുവിന്റെ ദൈവാശ്രയബോധത്തില്‍ അടിസ്ഥാനമായ ശുശ്രൂഷയാണ് ശിഷ്യര്‍ നടത്തേണ്ടത്.

ഫാ. ഗീവര്‍ഗ്ഗീസ് കൈതവന

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.