സീറോ മലബാർ ഉയിർപ്പുകാലം ആറാം വ്യാഴം മെയ് 26 മർക്കോ. 16: 9-20 ഈശോയുടെ സ്വർഗാരോഹണം

ഈശോ എന്നോടു കൂടി പറയുന്ന വാക്യങ്ങളാണ് ഇന്ന് വായിച്ച് ധ്യാനിക്കുന്നതെന്ന് ബോധ്യപ്പെടേണ്ടത് ആവശ്യമാണ്. ശിഷ്യരോട് അവസാനമായി പറയുന്ന കാര്യങ്ങളാണവ. എല്ലാം പൂർത്തിയായിരുന്നു എന്ന് അവരെ ബോധ്യപ്പെടുത്തി. തുടർന്ന് അവർ ജീവിതത്തിൽ എന്താണ് ചെയ്യേണ്ടതെന്നു പറയുന്നു. പരിശുദ്ധാത്മാവിനെ അയച്ച് ശക്തിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു. അവരെ അനുഗ്രഹിക്കുന്നു. അനുഗ്രഹിച്ചുകൊണ്ടിരിക്കുമ്പോൾ അവരിൽ നിന്ന് മറയുകയും സ്വർഗ്ഗത്തിലേക്ക്‌ സംവഹിക്കപ്പെടുകയും ചെയ്യുന്നു.

ഈശോ, ഞാൻ ജീവിതത്തിൽ ചെയ്യേണ്ടത് എന്തെന്നു പറയുകയും പരിശുദ്ധാത്മാവിനെ നൽകുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ജീവിതത്തിലെ പ്രവർത്തനങ്ങൾക്കിടയിലും ദൈവത്തെ സ്തുതിക്കാൻ സമയം കണ്ടത്തി, ശിഷ്യരെപ്പോലെ ആയിത്തീരുകയാണ് ഞാന്‍ ഇനി ചെയ്യേണ്ടത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.