സീറോ മലബാര്‍ ഉയിര്‍പ്പുകാലം ഒന്നാം ഞായര്‍ ഏപ്രില്‍ 17 ഈസ്റ്റർ 

ഓരോ മരണത്തിലും ജീവനും ജീവിതമുവുണ്ട് എന്ന് നമുക്ക് ഉറപ്പ് നൽകുകയാണ് ഈ ഈസ്റ്റർ ദിനം. സൗഹൃദങ്ങളുടെ മരണത്തിലും ആരോഗ്യത്തിന്റെ അഭാവത്തിലും സമ്പത്തിന്റെ ഇല്ലായ്മയിലും പ്രിയപ്പെട്ടവരുടെ മരണത്തിലും ഒരു ജീവൻ – ഉയിർപ്പ് മറഞ്ഞിരുപ്പുണ്ട്. അത് കണ്ടുപിടിക്കാൻ സാധിച്ചാൽ ജീവിതത്തിന്റെ വർണ്ണങ്ങൾ വ്യത്യസ്തമാകും. ചില സൗഹൃദങ്ങളുടെ മരണത്തിലായിരിക്കാം ദൈവവുമായുള്ള പുതുജീവൻ ആരംഭിക്കുന്നത്. സമ്പത്തിന്റെ ഇല്ലായ്മയിലായിരിക്കും ദൈവവുമായുള്ള പുതുജീവൻ ആരംഭിക്കുന്നത്. ശാരീരിക മരണത്തിൽ നിത്യജീവിതത്തിന് തുടക്കം കുറിക്കും. ഈ വിശ്വാസത്തിൽ ഏറ്റവുമധികം ആഴപ്പെടാൻ നമ്മെ സഹായിക്കുന്ന ദിനമാണ് ഈസ്റ്റർ.

മനുഷ്യന്റെ പ്രതീക്ഷയുടെ ഏറ്റവും വലതും ശക്തവുമായ അടിത്തറയാണ് ഈസ്റ്റർ. കാരണം മരണത്തിന്റെ പരാജയം നടന്ന ദിവസമാണിന്ന്. പൈശാചിക ശക്തികൾ തോൽക്കുമെന്ന ഉറപ്പ് നമുക്ക് നൽകുന്ന ദിനമാണിന്ന്. സഹനത്തിലൂടെയാണ് രക്ഷയിലേക്ക് പ്രവേശിക്കുന്നത് എന്ന ബോധ്യം പ്രദാനം ചെയ്യുന്ന ദിനമാണിന്ന്. നമുക്കായി സ്വർഗ്ഗം കാത്തിരിക്കുന്നു എന്ന വലിയ പ്രതീക്ഷ നമ്മുടെ ഹൃദയത്തിൽ ഉറപ്പിക്കുന്ന ദിനമാണിന്ന്. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിനമായി ഈ ദിനം മാറട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.