സീറോ മലബാര്‍ നോമ്പുകാലം ആറാം ബുധൻ ഏപ്രിൽ 06 മത്തായി 10: 17-22 പീഡനം

ജീവിതത്തില്‍ നമുക്ക് പീഡനങ്ങളും സഹനങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെ ഉണ്ടാകാത്തവര്‍ ആരും തന്നെയില്ല. എന്തു കാരണത്താലാണ് അവ ഉണ്ടാകുന്നതെന്ന് ധ്യാനിക്കുന്നത് നല്ലതാണ്. ക്രിസ്തുവിന്റെ പേരിലാണെങ്കില്‍ നമ്മള്‍ ഭയപ്പെടേണ്ടതില്ല. കാരണം ക്രിസ്തുവിന്റെ അനുയായി, അവന്റെ മൂല്യങ്ങള്‍ പിന്തുടരുന്നയാള്‍ എന്ന രീതിയില്‍ നമുക്ക് പീഡനങ്ങളും അപമാനങ്ങളും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.

സമകാലിക ലോകത്തില്‍ നമുക്കുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ക്രിസ്തുവിന്റെ നാമത്തെപ്രതിയാണെങ്കില്‍ നാം ഭയപ്പെടേണ്ട. അത് ശിഷ്യന്‍ എന്ന നിലയ്ക്ക് നമ്മുടെ അവകാശമാണ്. നമുക്ക് അവകാശപ്പെട്ടത് നമ്മള്‍ എന്തിനു നിഷേധിക്കണം!

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.