സീറോ മലബാർ ദനഹാക്കാലം രണ്ടാം വ്യാഴം ജനുവരി 13 യോഹ. 2: 13-25 ദൈവാലയം

ദേവാലയവും സ്വന്തം ശരീരവുമൊക്കെ ദൈവത്തിന്റെ ഭവനം തന്നെയാണ്. അവിടെ ദൈവത്തിന് ഹിതമല്ലാത്തതൊന്നും നടക്കരുത്. വചനം പറയുന്നത്, നമ്മൾ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ് എന്നാണല്ലോ. പരിശുദ്ധാത്മാവിന്റെ ആലയങ്ങളായ നമ്മുടെ ശരീരങ്ങളെ പരിശുദ്ധമായി നമ്മൾ കാത്തുപരിപാലിക്കണം. അതുപോലെ തന്നെ, മറ്റുള്ളവരെക്കൂടി ദൈവം വസിക്കുന്ന ഇടമായി കാണാനുള്ള മനസ് നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ദൈവത്തിന്റെ ഭവനമായി മാറുന്ന എല്ലാ ഇടങ്ങളിലും നടക്കേണ്ടത് സ്വയം ദാനമാണ്.

യഥാർത്ഥ ദേവാലയമായ ഈശോ ചെയ്തത് ആത്മദാനമാണല്ലോ. ഓരോ ദേവാലയവും നമ്മിൽ ദൈവചിന്ത ഉണർത്തട്ടെ. ഓരോ വ്യക്തിയും നമ്മിൽ ദൈവചിന്ത വളർത്തട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.