സീറോ മലബാർ ദനഹാക്കാലം നാലാം വെള്ളി ജനുവരി 28 ലൂക്കാ 23: 33-43 ക്ഷമയുടെ വലിയ മാതൃക

ക്ഷമയുടെ ഏറ്റവും വലിയ മാതൃക തന്റെ മരണത്തിനു മുൻപ് ഈശോ നൽകുകയാണ്. തന്നെ അന്യായമായി പീഡിപ്പിച്ചവരോടും കുരിശിൽ തറച്ചവരോടും ഈശോ ക്ഷമിക്കുന്നു. മരണമുഖത്തു നിന്നാണ് അവിടുന്ന് ക്ഷമിക്കുന്നത്. സാധാരണ ഒരു മനുഷ്യന് ഒരിക്കലും ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണ് ഇത്തരത്തിൽ ക്ഷമിക്കുക എന്നത്.

നമ്മൾ ജീവിതത്തിൽ ആരോടൊക്കെയാണ് ക്ഷമിക്കാനുള്ളത് എന്നു ചിന്തിക്കുന്നത് നല്ലതാണ്. മരണം അധികം വൈകാതെ നമ്മെ തേടിയെത്തും. അതിനു മുൻപേ ക്ഷമിക്കാനുള്ളവരോട് ക്ഷമിക്കുക. ക്ഷമിക്കുന്നതിലൂടെ വലിയ സ്വാതന്ത്ര്യത്തിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. നമ്മൾ ഈശോയുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കേണ്ടവരാണ് എന്നോർമ്മിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.