ലത്തീൻ: ഏപ്രിൽ 10 ബുധൻ യോഹ 3: 16-21 കുറവുകളില്ലാത്ത ദൈവസ്നേഹം

തന്റെ ഏകജാതനെ നല്കുവാൻ തക്കവിധം അത്രയധികമായി ലോകത്തെ സ്നേഹിച്ച പിതാവ്. യോഹന്നന്റെ സുവിശേഷത്തിലെ ഈ ഒരൊറ്റ വാചകം മതി ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ തിരിച്ചറിയുവാൻ. കാരണം, അത്ര മാത്രം ദൈവം നമ്മെ ഒരോരുത്തരെയും സ്നേഹിക്കുന്നു.

ഈ സ്നേഹത്തിന് ഇന്നും കുറവ് സംഭവിച്ചിട്ടില്ല. അതാണല്ലോ പരിശുദ്ധ കുർബാന. ക്രിസ്തു സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണം. പക്ഷേ കുറവുകൾ സംഭവിച്ചിരിക്കുക മനുഷ്യന് ദൈവത്തോടുള്ള സ്നേഹത്തിനാണ്. ദൈവ സ്നേഹത്തെ തിരിച്ചറിയാൻ നമുക്കാവട്ടെ. ആ സ്നേഹത്തിന്റെ കൂദാശയായ പരിശുദ്ധ കുർബ്ബാനയെ സ്നേഹിക്കുന്ന നല്ല ക്രിസ്ത്യാനികളാകാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.