ലത്തീൻ: ഏപ്രിൽ 12 വെള്ളി, യോഹ 6: 1-15 എല്ലാം സാധ്യമാക്കുന്ന ക്രിസ്തു

വി. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിലെ, ക്രിസ്തു അപ്പം വർധിപ്പിക്കുന്ന വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. തന്നെ കേൾക്കാൻ വന്ന ജനത്തിന് എന്ത് കൊടുക്കുമെന്ന ക്രിസ്തുവിന്റെ ചോദ്യത്തിന് ശിഷ്യർ പറഞ്ഞുവയ്ക്കുന്നത് അസാധ്യതകളുടെ കണക്കുകളാണ്. എന്നാൽ, ക്രിസ്തു അസാധ്യതകളിലേക്കോ, എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വിധമുള്ള ജനക്കൂട്ടത്തിലേക്കോ അല്ല നോക്കുന്നത്. അവയിലും ക്രിസ്തു ഒരു സാധ്യതയെ രൂപപ്പെടുത്തുകയാണ്. അഞ്ചപ്പവും രണ്ടു മീനും എന്ന സാധ്യതയെ ക്രിസ്തു പ്രാർഥനയിലൂടെയും വിശ്വാസത്തിലൂടെയും സാധ്യതയാക്കുകയാണ്.

ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും അസാധ്യതകളെ കണ്ടുകൊണ്ട് അനുദിനം മുന്നോട്ടുപോകുന്ന നമ്മുടെ ജീവിതങ്ങൾക്ക് ഈ ക്രിസ്തുവായിരിക്കട്ടെ എന്നും മാതൃക. അസാധ്യതകളുടെ നീണ്ട കണക്കുകൾ മുന്നിൽക്കിടക്കുമ്പോഴും സാധ്യതയുടെ ഒരു ചെറിയ കണിക ദൈവം നമുക്കായി മാറ്റിവച്ചിട്ടുണ്ട്. അതായിരിക്കട്ടെ, ജീവിതവിജയത്തിലേക്കുള്ള നമ്മുടെ കച്ചിത്തുമ്പും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.