സീറോ മലങ്കര ഓഗസ്റ്റ് 05 മത്തായി 4: 12-17 സ്വര്‍ഗരാജ്യം സമീപത്തുണ്ട്

യേശു പ്രസംഗിക്കുന്നത് സ്വര്‍ഗരാജ്യം സമീപത്തുണ്ട് (4:17) എന്നാണ്. ഇന്നും ഇതാണ് സത്യം. സ്വര്‍ഗരാജ്യം അകലെയല്ല, നിന്റെ അടുത്തു തന്നെയുണ്ട്. അത് തിരിച്ചറിയാനും അതിനുള്ളില്‍ പ്രവേശിക്കാനും നീ ചെയ്യേണ്ടത് ഒന്നേയുള്ളൂ – മാനസാന്തരപ്പെടണം.

അതായത്, നിന്റെ മനസ്സും നിന്റെ ചിന്താരീതിയും മാറണമെന്നര്‍ഥം. നിന്റെ ചിന്താരീതിയും കാഴ്ചപ്പാടും മാറിയാല്‍ ദൈവരാജ്യം നിന്റെ ഉള്ളിലാകും; നീ ദൈവരാജ്യത്തിന് ഉള്ളിലാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.