
“അവന്‍ ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്‌തു: ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്” (ലൂക്കാ 6:20).
മനുഷ്യന്റെ സ്വാർഥത ഒരുവശത്ത് ‘ദാരിദ്ര്യം’ (Poverty) എന്ന നിർഭാഗ്യം സൃഷ്ടിക്കുമ്പോൾ മറുവശത്ത് ദൈവത്തിന്റെ സമ്പന്നതയിൽ ആശ്രയിക്കാനുള്ള ഹൃദയഭാവം ജനിപ്പിക്കുമ്പോൾ അഥവാ ദാരിദ്ര്യം ആത്മാവിലെ അനുഭവം ആകുമ്പോഴാണ് അത് ‘സുവിശേഷ ഭാഗ്യം’ (Blessedness) ആകുന്നത്.
ദാരിദ്ര്യം, വിശപ്പ്, അവഹേളനം, തിരസ്കരണം തുടങ്ങിയ അനിഷ്ട അനുഭവങ്ങൾ അതിൽതന്നെ നിർഭാഗ്യങ്ങളും അതിനാൽ ദൈവേഷ്ടങ്ങളുമല്ല. പക്ഷെ, ഇത്തരം അനുഭവങ്ങൾ ദൈവത്തെ കൂടുതൽ ആശ്രയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമ്പോഴാണ് ഇത്തരം അനിഷ്ടാനുഭവങ്ങൾ അനുഗ്രഹങ്ങൾ അഥവാ ഭാഗ്യങ്ങൾ ആകുന്നത്.
ദൈവസ്നേഹാനുഭവത്തിലേക്കും ദൈവാശ്രയത്തിലേക്കും നയിക്കുന്ന നിർഭാഗ്യങ്ങൾ സുവിശേഷഭാഗ്യങ്ങളാകുന്നു; അല്ലാത്തവ ദൗർഭാഗ്യങ്ങളും! ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




