
“ആ ദിവസങ്ങളില്‍ അവന്‍ പ്രാർഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ട് രാത്രി മുഴുവന്‍ ചെലവഴിച്ചു” (ലൂക്കാ 6:12).
തന്റെ പരസ്യജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് യേശു പ്രാർഥിക്കുന്നതിനായി മലമുകളുകളിലേക്കും ഏകാന്തതയുടെ സ്ഥലങ്ങളിലേക്കും പോകുന്നതായി കാണാം. യേശുവിന്റെ ഏകാന്തതയിലെ ഈ പ്രാർഥനയെ ദൈവപിതാവുമായുള്ള കൂടിയാലോചനയായി കാണാം. തന്റെ രക്ഷാകരദൗത്യം ഈ ഭൂമിയിൽ തുടരേണ്ട അപ്പസ്തോലന്മാരുടെ തിരഞ്ഞെടുപ്പ് യേശുവിന്റെ പരസ്യജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സംഭവങ്ങളിലൊന്നാണ്.
പ്രാർഥനയെ ദൈവതിരുമനസ്സ് തിരിച്ചറിയാനുള്ള ഒരു കൂടിയാലോചനയായിക്കൂടി കാണാം. ദൈവവുമായുള്ള കൂടിയാലോചനയില്ലാത്ത തീരുമാനങ്ങൾ സ്വന്തം തീരുമാനങ്ങളായി അവസാനിക്കും. ആമേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




