ലത്തീൻ: ഏപ്രിൽ 18 വ്യാഴം, യോഹ. 6: 44- 51 ക്രൈസ്തവജീവിതത്തിന്റെ ഭാഗ്യം

ഒരോ ക്രൈസ്തവന്റെയും ഭാഗ്യം ക്രിസ്തുവാണ് – ദിവ്യകാരുണ്യമാണ്. എന്നേക്കും ജീവൻ നല്കുന്ന നിത്യജീവന്റെ അപ്പത്തിൽ ഭാഗഭാക്കാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നത് ഒരോ ക്രൈസ്തവനും കൈവരുന്ന ഭാഗ്യമായി കരുതണം. ഇതിന്റെ ക്രിസ്തുഭാഷ്യം ഇപ്രകാരമാണ്: “എന്നെ അയച്ച പിതാവ്‌ ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല.”

എത്രയോ നാളുകളായി നിത്യജീവന്റെ അപ്പത്തെ സ്വീകരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടും അറിഞ്ഞുകൊണ്ടുതന്നെ ഞാൻ അത് ഉപേക്ഷിക്കുന്നു. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കാൻ എനിക്കു കിട്ടുന്ന ഭാഗ്യം, അത് ദൈവം തരുന്ന അവസരങ്ങളായിക്കണ്ടാൽ പിന്നെ ദിവ്യകാരുണ്യത്തെ സ്വീകരിക്കാൻ, അതിൽ ഭാഗഭാക്കാകാൻ നാം മടിക്കുകയില്ല. നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ച് ദിവ്യകാരുണ്യത്തെ നമ്മുടെ ജീവിതത്തിലേക്കു സ്വീകരിക്കുന്ന തീക്ഷ്ണതയുള്ള ക്രൈസ്തവരായി നമുക്കു മാറാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.