ലത്തീൻ: ഏപ്രിൽ 17 ബുധൻ, യോഹ. 6: 35-40 നിത്യജീവൻ നല്കുന്ന ക്രിസ്തു

വി. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം 35 മുതൽ 40 വരെയുള്ള വചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തു തന്നെത്തന്നെ ജീവന്റെ അപ്പമായി അവതരിപ്പിക്കുന്നു. എന്നിൽ വിശ്വസിക്കുന്നവർക്ക് ഒരിക്കലും വിശക്കുകയും ദാഹിക്കുകയുമില്ല എന്നും അവർക്ക് നിത്യജീവൻ ഉണ്ടാകുമെന്നുമുള്ള ക്രിസ്തുവിന്റെ പാഠങ്ങൾ ഈ വചനത്തിന്റെ പ്രധാന ഭാഗങ്ങളാണ്.

അതെ, ക്രൈസ്തവജീവിതത്തിലും നിത്യജീവൻ ലക്ഷ്യമാക്കി നാം യാത്ര ചെയ്യണം. അതിന് ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം ജീവിതത്തിൽ ആവശ്യമാണ്. ആ ലക്ഷ്യത്തെ സ്വന്തമാക്കി യാത്ര ചെയ്ത ശ്ലീഹന്മാരും വിശുദ്ധാത്മാക്കളുമെല്ലാം സ്വർഗം പ്രാപിച്ചതുപോലെ നമ്മുടെ വിശ്വാസത്തെയും ആഴപ്പെടുത്തി നമുക്ക് യാത്ര ചെയ്യാം. അതാണല്ലോ വി. പത്രോസ് ശ്ലീഹാ പറയുക, “ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌” (യോഹ. 6:68). ക്രിസ്തുവായിരിക്കട്ടെ നിത്യജീവനിലേക്കുള്ള നമ്മുടെ മാർഗദർശി.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.