ലത്തീൻ: ഏപ്രിൽ 14 ഞായർ, ലൂക്കാ 24: 35-48 ക്രിസ്തുവിന്റെ ഉത്ഥാനം

വി. ലൂക്കായുടെ സുവിശേഷമനുസരിച്ച്, ക്രിസ്തു ആദ്യമായി ശിഷ്യർക്കു പ്രത്യക്ഷപ്പെടുന്ന വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. ഉത്ഥിതനായ ക്രിസ്തു ശിഷ്യർക്കു പ്രത്യക്ഷപ്പെടുമ്പോൾ അവരിലുളവാകുന്ന അവിശ്വാസത്തെയും ഭയത്തെയും അകറ്റാൻ ക്രിസ്തു അവരോടൊത്തു ഭക്ഷിക്കുകയും തന്റെ  തിരുമുറിവുകൾ അവരെ കാണിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ഉത്ഥാനത്തെ കൂടുതൽ മനസ്സിലാക്കാനും അവയിൽ വിശ്വസിക്കാനും നിയമവും പ്രവാചകന്മാരെയും വിശദീകരിച്ച് ക്രിസ്തു അവരുടെ വിശ്വാസക്കണ്ണുകളെ  തുറക്കുന്നു.

വിശ്വാസജീവിതത്തിന്റെ ചില അവിശ്വാസതലങ്ങളെ അതിജീവിക്കാൻ ദൈവവചനത്തിന്റെ അഭിഷേകം നമുക്ക് ആവശ്യമാണ്. കണ്ണുകൾ തുറക്കുന്ന, ഹൃദയങ്ങൾ ജ്വലിപ്പിക്കുന്ന ദൈവത്തിന്റെ വചനം എന്നും നമ്മുടെ വിശ്വാസജീവിതത്തെ കൂടുതൽ ആഴപ്പെടുത്താൻ സഹായിക്കട്ടെ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.