ലത്തീൻ: ഏപ്രിൽ 13 ശനി, യോഹ. 6: 16-21 വിശ്വാസം വളരണമെങ്കിൽ

വി. യോഹന്നാൻ സുവിശേഷകൻ, ക്രിസ്തു കടലിനു മീതെ നടക്കുന്ന സംഭവവിവരണം സമാന്തര സുവിശേഷകന്മാരെക്കാൾ വളരെ വ്യത്യസ്തമായാണ് അവതരിപ്പിക്കുക. വചനം ഇപ്രകാരമാണ് പറയുന്നത്: “അവനെ വള്ളത്തില്‍ കയറ്റാന്‍ അവർ ആഗ്രഹിച്ചു. പെട്ടെന്ന്‌ അവര്‍ ലക്ഷ്യംവച്ചിരുന്ന കരയ്‌ക്ക്‌ വള്ളം അടുത്തു.” ക്രിസ്തുവിനെ ശിഷ്യർ മനസ്സിലാക്കിയിരുന്നത് അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമാണ്. എന്നാൽ കാറ്റും കോളും ജീവിതത്തിലേക്ക് ആഞ്ഞടിച്ചപ്പോൾ അവരുടെ വിശ്വാസം ഏറെ ഇളക്കം തട്ടപ്പെടുന്നതായി വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ക്രിസ്തു  അവരോട് പറയുന്നത് ‘ഭയപ്പെടേണ്ട’ എന്നാണ്.

ജീവിതത്തിൽ നമ്മുടെ വിശ്വാസവും അളക്കപ്പെടുന്നത് വിജയത്തിൽ മാത്രമല്ല, പരാജയത്തിലും കൂടിയാണ്. ജീവിതവിജയം മാത്രം നാം കരസ്ഥമാക്കിയാൽ പോരാ, പരാജയങ്ങളും അനിവാര്യമാണ്. എങ്കിൽ മാത്രമേ വിശ്വാസം പരിശോധിക്കപ്പെടുകയുള്ളൂ, വളരാൻ ഇടയാകൂ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.