ലത്തീൻ: ഏപ്രിൽ 08 തിങ്കൾ, ലൂക്കാ 1: 26-38 മംഗളവാർത്ത

ഇന്ന് തിരുസഭ, കർത്താവിന്റെ മംഗളവാർത്തയായി ആഘോഷിക്കുന്നു. ദൈവദൂതൻ പരിശുദ്ധ മറിയത്തിന് ദൈവീകസന്ദേശം അറിയിക്കുമ്പോൾ ഇതെങ്ങനെ എന്ന ചിന്തയാണ് മറിയത്തെ അസ്വസ്ഥയാക്കുന്നത്. എന്നാൽ മാലാഖയുടെ ഉത്തരം, ‘ദൈവത്തിന് എല്ലാം സാധ്യമാണ്’ എന്നുള്ളതാണ്.

ജീവിതത്തിൽ നാം ധ്യാനിക്കേണ്ടതും ഇതുതന്നെ. അസാധ്യമെന്ന് നാം കരുതുന്നതൊക്കെയും ദൈവത്തിനു സാധ്യമാണെന്ന് നാം ഓർക്കണം. ദൈവത്തിന്റെ സാധ്യതകൾക്കു മുമ്പിൽ നമ്മുടെ ക്ലേശങ്ങളെയും അസ്വസ്ഥതകളയുമെല്ലാം സമർപ്പിക്കാം. സമർപ്പിക്കുന്നവന്റെ മുന്നിൽ ദൈവം കൃപകൾ ചൊരിയും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.