
ക്രിസ്തുവിനെ എറിയാന്‍ യഹൂദര്‍ കല്ലുകളെടുക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവ പറയുകയും പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതായിരുന്നു കല്ലെടുക്കാന്‍ കാരണം. നമുക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ എറിയാന്‍ കല്ലുകളെടുക്കുന്ന സ്വഭാവം നമുക്കുമുണ്ട്. നമ്മുടെ എതിരാളികളെ നമ്മൾ എറിയുന്നു എന്നുമാത്രമല്ല, എറിയാന്‍ മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കുന്നു. ഇതല്ലേ യഥാര്‍ഥ പാപം.




