ലത്തീൻ: മാർച്ച് 30, മർക്കോ. 16: 1-7 ദുഃഖശനി

ഇന്ന് ദുഃഖശനി. ജീവിതത്തിലെവിടെയോ ഒരു നിശ്ശബ്ദതയും ശൂന്യതയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനുള്ള പരിസമാപ്തിയാണ് ക്രിസ്തുവിന്റെ ഉയിർപ്പ്.
ദു:ഖശനി എന്നും നിശ്ശബ്ദതയുടെ നാളല്ല, മറിച്ച് പ്രതീക്ഷയുടെ ദിനങ്ങളാകണം. ഏറെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി നാം ധ്യാനിച്ച് ഒരുങ്ങേണ്ട ദിനമാകണം ക്രിസ്തുവിന്റെ ഉയിർപ്പ്.

അതുകൊണ്ടാണ് വചനം ഇപ്രകാരം പറയുക: “അവർ കല്ലുരുട്ടി മാറ്റി” എന്ന്. ജീവിതത്തിൽ നിരാശയുടെയും ക്ലേശങ്ങളുടെയും ചില കല്ലുകൾ ക്രിസ്തുവിനെയും എന്നെയും തമ്മിൽ അകറ്റുന്നുണ്ടെങ്കിൽ അതെല്ലാം ഉരുട്ടിമാറ്റി ക്രിസ്തുവിലേക്ക് പ്രതീക്ഷയോടെ നോക്കാൻ നമുക്കാവട്ടെ. ക്രിസ്തുവിന്റെ ഉയിർപ്പിനെ സ്വീകരിക്കാൻ നമുക്ക് പ്രാർഥനയോടെ ആയിരിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.