ലത്തീൻ: മാർച്ച് 29, ദുഃഖവെള്ളി

ഇന്ന് ദുഃഖവെള്ളി. ക്രിസ്തുവിന്റെ പീഡാസഹന-മരണോത്ഥാനങ്ങളെ അനുസ്മരിക്കുന്ന ഈ ദിനം ഒരു ക്രൈസ്തവന് ദുഃഖവെള്ളി മാത്രമല്ല, രക്ഷാകരവെള്ളി കൂടിയാണ്. ക്രിസ്തു സഹിച്ച പരിഹാസങ്ങളെയും തിരസ്ക്കരണങ്ങളെയും സഹനങ്ങളെയും ഒറ്റപ്പെടുത്തലുകളെയുമെല്ലാം ഓർക്കുമ്പോൾ ഒന്നും തിരിച്ചുപറയാതെ എല്ലാം ക്ഷമിക്കുന്ന ക്രിസ്തുവിന്റെ മനോഭാവം നാമും സ്വീകരിക്കണം.

ഒരോ ക്രിസ്ത്യാനിയും എത്ര വളരണം എന്ന ചോദ്യത്തിന്, ആ കുരിശിനോളം എന്നുമാത്രമേ ഉത്തരമുള്ളൂ. കുരിശിനോളം വളരാൻ നമുക്കായാൽ ഈ ദുഃഖവെള്ളിയും അർഥവത്താകും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.