ലത്തീൻ: മാർച്ച് 27 ബുധൻ, മത്തായി 26: 14-25 ക്രിസ്തുവിന്റെ മൂല്യം

യൂദാസ് ക്രിസ്തുവിന്റെ വില അറിഞ്ഞിരുന്നുവെങ്കിൽ അവൻ ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുകയില്ലായിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, ഗുരുവിന്റെ  വില അറിയുന്നവനേ എപ്പോഴും നല്ല ശിഷ്യനാകാൻ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ ഗുരുവിനെ തിരസ്ക്കരിച്ചും ഗുരുമന്ത്രണങ്ങളെ തമസ്ക്കരിച്ചും ശിഷ്യൻ കടന്നുപോകും. യൂദാസ് ക്രിസ്തുവിനു കൊടുത്തിരുന്ന വില വെറും 30 വെള്ളിക്കാശു മാത്രമായിരുന്നു. എന്നാൽ പത്രോസാകട്ടെ, ക്രിസ്തു ദൈവപുത്രനാണെന്നു തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് തള്ളിപ്പറഞ്ഞിട്ടും ക്രിസ്തുവിലേക്ക് അനുതാപത്തോടെ കടന്നുവരാൻ പത്രോസിനായത്.

ജീവിതത്തിൽ നാം ആയിരിക്കുന്ന ഇടങ്ങളുടെയും വ്യക്തികളുടെയും വിലയറിയുക. ഇല്ലെങ്കിൽ എല്ലാം വെറും അവശിഷ്ടങ്ങൾക്കു തുല്യമാകും. ഒരോ ക്രൈസ്തവനും ക്രിസ്തുവിന്റെ വില അറിയുന്നവനാകണം. അവൻ മരിച്ചതും ജീവിച്ചതും പരിശുദ്ധ കുർബാനയായതും എനിക്കായി മാത്രമാണ് എന്നു തിരിച്ചറിയാം. എങ്കിലേ ക്രൈസ്തവജീവിതം കൂടുതൽ അർഥവത്താകൂ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.