ലത്തീന്‍: മാര്‍ച്ച്‌ 11 തിങ്കൾ, യോഹ. 4: 43-54 ക്രിസ്തുവിലുള്ള ആശ്രയത്വം

ക്രിസ്തുവിന്റെ വചനത്തിൽ അടിയുറച്ചു വിശ്വസിച്ച രാജസേവകന് തന്റെ ജീവിതത്തിൽ കൈവന്ന വലിയ അനുഗ്രഹത്തിന്റെ വിവരണമാണ് യോഹന്നാൻ സുവിശേഷം നാലാം അധ്യായം 43 മുതൽ 54 വരെ വിവരിക്കുന്നത്. കർത്താവിൽ ആശ്രയിക്കുന്നവരുടെമേൽ അവൻ നിരന്തരം അനുഗ്രഹങ്ങൾ ചൊരിയും എന്നതിന് ഏറ്റം ഉദാത്തമായ ഉദാഹരണമാണ് ഈ വചനഭാഗം. ക്രിസ്തു ഗലീലിയിൽ ചെയ്ത രണ്ടാമത്തെ അത്ഭുതമാണ് ഇതെന്നാണ് വചനം സാക്ഷ്യപ്പെടുത്തുന്നത്.

ജീവിതത്തിലെ, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾക്കു പോലുമുള്ള യഥാർഥ ഉത്തരം ക്രിസ്തുവാണ്. കർത്താവിൽ വിശ്വസിച്ചവർക്കെല്ലാം അവിടന്ന് അനുഗ്രഹങ്ങൾ ചൊരിയുന്നതായി വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ നോമ്പുകാലത്ത് ക്രിസ്തുവിലുള്ള എന്റെ ആശ്രയത്വം എപ്രകാരമെന്നു ചിന്തിക്കാം. ദൈവത്തിലുള്ള എന്റെ വിശ്വാസത്തെ കൂടുതൽ ആഴപ്പെടുത്താം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.