കോവിഡ്, ദൈവവുമായി ഐക്യപ്പെടാനും ജനങ്ങളോട് അടുക്കുവാനും സഹായിക്കുന്നു: കൽദായ പാത്രിയർക്കീസ്  

കോവിഡ് എന്ന പകർച്ചവ്യാധി മൂലമുണ്ടായ പ്രയാസകരമായ സാഹചര്യങ്ങളിൽ ജനങ്ങളോട് കൂടുതൽ അടുത്തു നിൽക്കുവാൻ വൈദികരോട് ആഹ്വാനം ചെയ്തു ഇറാക്കിലെ കൽദായ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാകോ. അതോടൊപ്പം ദൈവവുമായി കൂടുതൽ ഐക്യപ്പെടാൻ ഈ കാലഘട്ടം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായന, ധ്യാനം, പ്രാർത്ഥന എന്നിവയിലൂടെ ആത്മീയ വളർച്ചയ്ക്കായി വിശുദ്ധ എഫ്രേം പഠിപ്പിക്കുന്നതുപോലെ ഈ സമയം ഉപയോഗിക്കണം. പുരോഹിതന്മാർ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇറാഖിൽ, കോവിഡ് -19 നെതിരായ പോരാട്ടം ഇപ്പോഴും നിലവിലുണ്ട്.

പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ പ്രതീക്ഷയോടും ക്ഷമയോടും ധൈര്യത്തോടും കൂടി പരിഹരിക്കാനും ശാന്തവും ഉത്തരവാദിത്വമുള്ളതുമായ ഭാഷ സ്വീകരിക്കാനും വൈദികർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.