വത്തിക്കാനിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുന്നവരിൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പായും

വത്തിക്കാനിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ ആദ്യ ഗണത്തിൽ വിശ്രമ ജീവിതം നയിക്കുന്ന ബെനഡിക്റ്റ് പതിനാറാമൻ പാപ്പായും ഉൾപ്പെടും. അദ്ദേഹത്തിൻറെ പേഴ്സണൽ സെക്രട്ടറി ബിഷപ്പ് ജോർജ്ജ് ഗാൻസ് വിൻ ആണ് ഈ വിവരം പുറത്തു വിട്ടത്. കോവിഡ് വാക്സിന്റെ ലഭ്യത അനുസരിച്ചായിരിക്കും അതിന്റെ സ്വീകരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിൻ സ്വീകരിക്കുവാൻ സന്നദ്ധനാണെന്നു ഫ്രാൻസിസ് പാപ്പായും അറിയിച്ചിരുന്നു. എന്നാൽ എന്ന് മുതൽ വാക്സിൻ വിതരണം ആരംഭിക്കും എന്ന് വ്യക്തമല്ല. ജനുവരി പകുതിയോടെ വാക്സിൻ നൽകുവാൻ ആരംഭിക്കും എന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. വത്തിക്കാനിലെ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ജനങ്ങളുമായി നേരിട്ട് സമ്പർക്കം വരുന്നവർക്കും ആണ് ആദ്യം വാക്സിൻ നൽകുന്നത്. ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ താമസിക്കുന്ന മാറ്റർ എക്ലേസിയ കമ്മ്യൂണിറ്റിയിൽ എല്ലാവരും വാക്സിൻ സ്വീകരിക്കും എന്ന് ബിഷപ്പ് ജോർജ്ജ് ഗാൻസ് വിൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.