ദൈവമാതാവായ മറിയത്തെ ഭരമേൽപ്പിച്ചുകൊണ്ട് നമുക്ക് പുതുവർഷം ആരംഭിക്കാം: ഫ്രാൻസിസ് പാപ്പാ

ദൈവമാതാവായ മറിയത്തെ ഭരമേൽപ്പിച്ചുകൊണ്ട് നമുക്ക് പുതുവർഷം ആരംഭിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ആഞ്ചലൂസ് പ്രാർത്ഥനക്കിടയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മറിയം തന്റെ മകനെ തന്നിൽത്തന്നെ സൂക്ഷിക്കുന്നില്ല, മറിച്ച് അവനെ നമുക്ക് സമ്മാനിക്കുകയാണ്. മറിയം ഈശോയെ തന്റെ കരങ്ങളിൽ വഹിക്കുക മാത്രമല്ല, അവനെ നോക്കാനും സ്വാഗതം ചെയ്യാനും ആരാധിക്കാനും നമ്മളെ ക്ഷണിക്കാൻ അവനെ താഴെയിറക്കുന്നു. ഒരു വാക്കുപോലും പറയാതെ അവനെ നമ്മുടെ കൺമുമ്പിൽ കിടത്തിക്കൊണ്ട്, ദൈവം സമീപസ്ഥനാണ് എന്ന ഒരു സന്ദേശം നമുക്ക് നൽകുകയാണ്. അവൻ വരുന്നത് ഭയപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരാളുടെ ശക്തിയോടെയല്ല, മറിച്ച് സ്നേഹിക്കപ്പെടാൻ ആവശ്യപ്പെടുന്ന ഒരാളുടെ ദുർബലതയോടെയാണ്. അവൻ ഉയരത്തിലുള്ള തന്റെ സിംഹാസനത്തിൽ നിന്ന് വിധിക്കുന്നില്ല, മറിച്ച് താഴെ നിന്ന് ഒരു സഹോദരനെപ്പോലെ നമ്മെ നോക്കുന്നു. നമ്മുടെ ബലഹീനതയിലാണ് ദൈവത്തെ കൂടുതലായി നമുക്ക് അനുഭവപ്പെടുന്നത്”- പാപ്പാ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.