ജോസേ ഗ്രിഗോറിയോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നതിൽ ആനന്ദിച്ച് വെനിസ്വല

വെനിസ്വലയിലെ ഭീകര മാനുഷിക പ്രതിസന്ധിക്കിടയിലും ‘ദരിദ്രരുടെ ഡോക്ടർ’ എന്നറിയപ്പെടുന്ന ജോസേ ഗ്രിഗോറിയോ ഹെർണാണ്ടസ് സിസ്നറോസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുന്ന വേളയിൽ വെനിസ്വലൻ വിശ്വാസികൾക്കും കത്തോലിക്കാ സംഘടനകൾക്കും കൂടുതൽ പ്രചോദനമാകുന്നു എന്ന് വെനിസ്വലെൻ അൽമായ സംഘനകൾ.

ഒരു സാധാരണക്കാരന്റെ സദ്ഗുണങ്ങളെ അനുകരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു എന്നാണ് വെനിസ്വലൻ ജനത പറയുന്നത്. രാജ്യത്തിന്റെ നാനാ ഭാഗത്തുള്ള സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുന്നു. പതിറ്റാണ്ടുകളായി എല്ലാ വെനിസ്വലക്കാരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ നടപടി മനുഷ്യരുടെ അന്തസ്സിനേയും നീതിയുടെയും സാമാധാനത്തെയും ഉയർത്തുവാൻ സാധിക്കും എന്നും കത്തോലിക്ക സംഘടന അഭിപ്രായപ്പെട്ടു.

“1918 -ലെ സ്പാനിഷ് ഫ്ലൂവിന്റെ കാലഘട്ടത്തിൽ തന്നെത്തന്നെ മറ്റുള്ളവർക്ക് നൽകിക്കൊണ്ട് കർത്താവിനെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ മാതൃക നമുക്ക് അനുകരിക്കാം. ബലിപീഠത്തിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ വെനിസ്വലെൻ അല്മയനാണ് അദ്ദേഹം. വിശ്വാസം, പ്രാർത്ഥന, വിനയം, നീതി, എന്നിവയൊക്കെ ജീവിക്കുന്നതിൽ വെനിസ്വലൻ ജനതയ്ക്ക് അദ്ദേഹം മാതൃകയാണ്.”- വെനിസ്വലെൻ ലെയ്റ്റി സംഘടന പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.