പത്രോസിനേയും പൗലോസിനേയും പോലെ സ്വതന്ത്രരും എളിമയുള്ളവരുമാകൂ: മാര്‍പാപ്പ

വാക്കുകളേക്കാളേറെ പ്രവര്‍ത്തികളിലൂടെ വി. പത്രോസും വി. പൗലോസും കര്‍ത്താവിനും സഹോദരര്‍ക്കുമായി ജീവിച്ചതുപോലെ എളിമയോടും സ്വാതന്ത്രത്തോടും കൂടെ ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിക്കണമെന്ന് പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

ദൈവത്തെ വിളംബരം ചെയ്യുകയല്ല മറിച്ച് ജീവിതസാക്ഷ്യം കൊണ്ട് കാണിച്ചുകൊടുക്കയാണ് വേണ്ടതെന്നാണ് വി. പത്രോസും പൗലോസും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. കര്‍ത്താവിനെ നിഷേധിച്ചതും ക്രിസ്ത്യാനികളെ പീഡിപ്പിച്ചതും ചൂണ്ടിക്കാണിച്ച്, അവര്‍ അനുകരണീയ മാതൃകയല്ല എന്നു പറഞ്ഞാലും അവര്‍ അവരുടെ ബലഹീനതകളുടേയും കൂടി സാക്ഷികളാവുകയായിരുന്നു – പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.

ഇക്കാരണങ്ങളാല്‍ ഈ വിശുദ്ധരുടെ സാക്ഷ്യം അനുകരിച്ച് മുഖംമൂടികള്‍ എടുത്തുമാറ്റാനാണ് കര്‍ത്താവ് ആവശ്യപ്പെടുന്നതെന്ന് പാപ്പാ പറഞ്ഞു. അതുപോലെ നമ്മുടെ പാതി മനസ്സും നമ്മുടെ ഉദാസീനതയും ഒഴിവുകഴിവുകളും ഉപേക്ഷിക്കാനും അതുവഴി യേശുവിന് സാക്ഷികളാകാനുള്ള ആഗ്രഹം നമ്മില്‍ ജ്വലിക്കട്ടെ എന്നും പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.