വി. കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്നും തടയാന്‍ വൈദികന് അനുവാദമുണ്ടോ?

വി. കുര്‍ബാന സ്വീകരിക്കാന്‍ വരുന്ന ഒരാളെ വി. കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്നും തടയാന്‍ വൈദികന് അനുവാദമുണ്ടോ?

ശരിയായ ഒരുക്കമുള്ള ഏതൊരു വിശ്വാസിക്കും വി. കുര്‍ബാന സ്വീകരിക്കുന്നതിനുള്ള അവകാശമുണ്ട്. എന്നാല്‍ ഗുരുതരമായ പാപത്തിലാണ് താനെന്ന് ബോധ്യമുള്ള ഒരുവന്‍ വി. കുര്‍ബാന സ്വീകരിക്കരുതെന്നും സഭാനിയമം അനുശാസിക്കുന്നു (CCEO c. 711;  CIC c. 915). അതോടൊപ്പം ചില സാഹചര്യങ്ങളില്‍ സഭാനിയമം ചിലരെ വി.കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്നും വിലക്കുന്നുണ്ട് (CCEO c. 712; CIC c. 916). ഉദാഹരണമായി സഭാവിലക്കിന് (minor/major excommunication) വിധേയമായവ്യക്തി (CCEO c. 1431; CIC c. 1332] ഇങ്ങനെ നിയമം വിലക്കേര്‍പ്പെടുത്തിയ ഒരാള്‍ വി.കുര്‍ബാന സ്വീകരിക്കാന്‍ വരുമ്പോള്‍ അതു തടയേണ്ടത് വി.കുര്‍ബാന നല്‍കുന്ന വൈദികന്റെയോ മറ്റ് ശുശ്രൂഷികളുടെയോ കടമയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.