താലിബാന്‍ ഭരണകൂടത്തോട് ബംഗ്ലാദേശ് കാട്ടുന്ന തുറന്ന മനോഭാവത്തില്‍ പ്രാദേശിക കത്തോലിക്കാ സഭ ആശങ്ക പ്രകടിപ്പിച്ചു

ബംഗ്ലാദേശ്, താലിബാന്‍ ഭരണകൂടത്തോട് കാട്ടുന്ന തുറന്ന മനോഭാവത്തില്‍ പ്രാദേശിക കത്തോലിക്കാ സഭ ആശങ്ക പ്രകടിപ്പിച്ചു. താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാനുള്ള സന്നദ്ധത ബംഗ്ലാദേശിന്റെ വിദേശകാര്യമന്ത്രി അബ്ദുള്‍ മോമെന്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സഭയുടെ ഈ ഉത്ക്കണ്ഠ.

അല്‍ക്വയ്ദ, ഐഎസ് എന്നിവയോട് തീവ്രബന്ധം പുലര്‍ത്തുന്ന ഇസ്ലാം പ്രസ്ഥാനങ്ങള്‍ നാട്ടില്‍ പ്രബലമാകുന്നതിന് സര്‍ക്കാരിന്റെ ഈ തീരുമാനം കാരണമാകുമെന്ന് സഭ കരുതുന്നു. മതതീവ്രവാദത്തിനെതിരെ നാളിതുവരെ പോരാടിയ ബംഗ്ലാദേശ്, താലിബാനെ പിന്തുണക്കുന്നത് ഇസ്ലാം തീവ്രവാദികള്‍ക്ക് പ്രചോദനമാകുമെന്ന് മെത്രാന്‍സംഘത്തിന്റെ നീതിസമാധാന സമതിയുടെ കാര്യദര്‍ശി, വൈദികന്‍ ലിറ്റണ്‍ ഗോമെസ് പറഞ്ഞു.

തീവ്രവാദ ഭരണകൂടം ഒരു സമൂഹത്തിനും ഒരു നാടിനും നന്നല്ലയെന്നും കത്തോലിക്കര്‍ മാത്രമല്ല, ആരും തന്നെ ഇത്തരം ഭരണകൂടത്തിന് പിന്തുണയേകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.