ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ബി 2 ബി ഉദ്ഘാടനം ചെയ്തു

ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നവീന സംരംഭമായ ബിസിനസ് ടു ബിസിനസ് നെറ്റ്വർക്ക് (ബി 2 ബി) ദുബായിലെ ബിസിനസ് കൂട്ടായ്മയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ബി 2 ബി വഴി ധാരാളം വ്യാപാര വ്യവസായ സാധ്യതകൾ തുറന്നുകിട്ടുകയും സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുകയും ചെയ്യുമെന്ന് ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

വ്യാപാരരംഗത്ത് സത്യസന്ധതയും നീതിബോധവും പുലർത്തിക്കൊണ്ടു സുവിശേഷവത്ക്കരണത്തിനു തയാറാകണമെന്ന് അദ്ദേഹം അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഓൺലൈനിലൂടെ നടത്തിയ സമ്മേളനത്തിൽ യുഎഇയിലെ ചങ്ങനാശേരി അതിരൂപതക്കാരായ സംരംഭകരും പ്രവാസി അപ്പൊസ്തലേറ്റ് ഗൾഫ് പ്രതിനിധികളും പങ്കെടുത്തു. പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം ആമുഖപ്രസംഗം നടത്തി. പ്രവാസി അപ്പോസ്തലേറ്റ് ഗൾഫ് കോഓർഡിനേറ്റർ ജോ കാവാലം, സിബി വാണിയപുരയ്ക്കൽ, തങ്കച്ചൻ പൊൻമാങ്കൽ, ജോസഫ് ഏബ്രഹാം, ബിജു ഡൊമിനിക്, ജേക്കബ് ജോസഫ് കുഞ്ഞ് എന്നിവർ ്രപ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.