എത്യോപ്യയിൽ ക്രൈസ്തവർക്കെതിരെ ആക്രമണം രൂക്ഷം: സന്യാസിനികൾ ഉൾപ്പെടെയുള്ളവർ മാനഭംഗത്തിനിരയായി

എത്യോപ്യയിൽ സൈന്യം, കത്തോലിക്കാ സന്യാസിനികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തതായി പൊന്തിഫിക്കൽ ചാരിറ്റി ഓർഗനൈസേഷൻ, എയ്ഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ) ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. എത്യോപ്യയിലെ ടൈഗ്രേ മേഖലയിലാണ് നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് ഉൾപ്പെടെയുള്ളയുള്ള കടുത്ത മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നത്.

അയൽരാജ്യമായ എറിത്രിയയിൽ നിന്നുള്ള സൈനികരും എത്യോപ്യൻ പൗരന്മാരെ കൊല്ലുന്നതിൽ മുന്നിട്ടുനിൽക്കുന്നു. ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ള ടൈഗ്രേയിലെ നിലവിലെ അവസ്ഥയെ ‘വംശഹത്യ’ എന്നാണ് കാത്തലിക്ക് ന്യൂസ് ഏജൻസി വിശേഷിപ്പിച്ചത്. ടൈഗ്രേയിലെ 90 ശതമാനം ആളുകളും പലായനം ചെയ്തു. എറിത്രിയൻ സൈനികർ ഉൾപ്പെടെയുള്ളവർ രാജ്യത്ത് ക്രൂരതയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ്.

“വെറുമൊരു പോരാട്ടം മാത്രമല്ല ഇത്. ഇതൊരു വംശഹത്യയാണ്. സ്ത്രീകൾ ലൈംഗികപീഡനങ്ങൾക്ക് ഇരയാകുന്നു; പ്രത്യേകിച്ച് യുവജനങ്ങൾ. സമീപരാജ്യമായ സുഡാനിലേക്ക് പലായനം ചെയ്യേണ്ടിവരുന്നു” – എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് ​​മത്തിയാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.