ഉത്തരാഖണ്ഡിൽ ദൈവാലയത്തിനു നേരെ ആക്രമണം

ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ റൂർക്കിയിലെ സോളാനിപുരം കോളനിയിൽ സ്ഥിതിചെയ്യുന്ന ആരാധനാലയത്തിനു നേരെ ആക്രമണം നടന്നു. ഞായറാഴ്ച പ്രാർത്ഥനകൾക്കിടയിൽ ദൈവാലയത്തിലെത്തിയ സംഘം മതപരിവർത്തനം ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

അക്രമാസക്തരായ ഹിന്ദുത്വവാദികൾ പ്രാർത്ഥന തടസ്സപ്പെടുത്തുകയും പ്രാർത്ഥനാലയം അലങ്കോലമാക്കുകയും വിശ്വാസികളെ ശാരീരികമായി മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ മൂന്നു സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടർന്ന് വിശ്വാസികൾ പോലീസിൽ പരാതി നൽകി. ഇരുനൂറോളം പേർക്കെതിരെ കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആക്രമികൾക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരാഖഡ് ഡിജിപി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.