പുരാതന ക്രൈസ്തവർ രഹസ്യ ആരാധന നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി

ട്യൂഡർ മാനർ ഹൗസിലെ നവീകരണത്തിനിടയിൽ പുരാതന ക്രൈസ്തവരെ സംബന്ധിക്കുന്ന നിർണായക തെളിവുകൾ ഇംഗ്ലണ്ടിൽ നിന്നും കണ്ടെത്തി. ഇത് ക്രൈസ്തവർ പതിനഞ്ചാം നൂറ്റാണ്ടിൽ രഹസ്യ ആരാധന നടത്തിയതിന്റെ നിർണായക തെളിവാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ട്യൂഡർ മാനറിലെ ആളുകൾ രഹസ്യമായി നിരോധിക്കപ്പെട്ട റോമൻ കത്തോലിക്കാ വിശ്വാസം അനുഷ്ഠിച്ചിരുന്നു എന്ന വസ്തുത ശരിവെക്കുന്നതാണ് ഈ തെളിവുകൾ.

നോർഫോക്കിലെ ഓക്സ്ബർഗ് ഹാളിന്റെ ഫ്ലോർബോർഡുകളിൽ നൂറ്റാണ്ടുകളായി ഒളിഞ്ഞിരിക്കുന്ന പുരാവസ്തുക്കൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ലാറ്റിൻ തർജ്ജിമയിൽ നിന്നുള്ള ബൈബിളിലെ 39-‍ാ‍ം സങ്കീർത്തനത്തിന്റെ ഭാഗമെന്ന് കരുതപ്പെടുന്ന കൈയെഴുത്തുപ്രതിയും സെന്റ് ജോൺ ഫിഷറിന്റെ 1568-ലെ സങ്കീർത്തനത്തിന്റെ പകർപ്പും ഈ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നുവെന്ന് കത്തോലിക്കാ ഹെറാൾഡ് പറയുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിക്ക് മുൻപ് ഈ കെട്ടിടം പുതുക്കി പണിയാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. കണ്ടെത്തിയ പേജിന്റെ വലുപ്പം വെറും 8cm x 13cm മാത്രമായിരുന്നു. ഇവിടെ കൂടുതൽ തെളിവെടുപ്പുകൾ നടത്തുമെന്ന് പുരാവസ്തു ഗവേഷകർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.